2014, നവംബർ 7, വെള്ളിയാഴ്‌ച

എന്‍റെ 181 ചെറു വരികൾ

                
1          ഉമ്മയെ തൊഴിച്ചവനും 
ഉമ്മ സമരത്തിനു പോയി
ഉമ്മ അവനെ ശപിച്ചില്ല

2          മേഘ ചീളിലൂടെ 
ഒളികണ്ണിട്ടു നോക്കുന്ന 
അമ്പിളിക്കല

3          മധുപൻ വന്നു 
മധുഭാഷിണിയിൽ നിന്ന്
മധു നുകർന്നു

4          ഉമ്മക്കും വാപ്പക്കും കൊടുക്കാത്ത
ഉമ്മചുണ്ടുകൾ  വാപ്പക്ക് പിറക്കാത്തവരുടെ
ഉമ്മ മത്സരം

5          മറൈൻ ഡ്രൈവിൽ 
മറി മായം വരും !!
മറിയാമ്മയും വരും!! 
മറിയാമ്മക്ക് വായ്‌ പുണ്ണ് !!
മറിമായം !! പെണ്ണുങ്ങളെല്ലാം 
മറിയാമ്മ ചിലതിനു വായ്‌ നാറ്റം 
മാറി നിൽക്കുന്നു ടീനേയ്ജ്
____________________________
ഒടുക്കം ഫ്ലയിംഗ് കിസ്സ്‌ കൊടുത്തു 
നിർവൃതിയടഞ്ഞു പൊട്ടന്മാർ




6          പണ്ട് അടുത്തിരുന്നു സ്വറ പറഞ്ഞു
ഇന്ന് അകന്നിരുന്നു  തറ പറയുന്നു !

7          ചുറ്റിക്കറങ്ങി ഞാൻ
തുടങ്ങിയതിൽ തന്നെ
ഒടുങ്ങിയ വട്ടപൂജ്യം


8          ആരോഗ്യത്തിന്‍റെ, "ആ" യും ശുശ്രൂഷയുടെ "ശു"വും
പരിചരണത്തിന്‍റെ "പ" യും ത്രികാലജ്ഞാനി തൻ "ത്രി" യും
ചേർന്നതല്ലോ "ആശുപത്രി"


9          മിഴി തുറക്കാത്ത പൂച്ചകുഞ്ഞ്
മുല തിരയുന്ന കുഞ്ഞിളം ചുണ്ട്

10        കാടിനുള്ളിൽ മറഞ്ഞിരുന്ന്
അനാട്ടമി പഠിക്കുന്ന
കൗമാര കണ്ണുകൾ
            — feeling crazy.

11        കടും നീല നിറമുള്ള
കണ്ണുകൾ കവിഞ്ഞൊഴുകുമീ
കവിൾ കരയിലേക്ക്


12        കറുത്ത റോഡിൽ
വെളുത്ത വരയിട്ട് ഉരുണ്ടു
നീങ്ങും കാളവണ്ടി               

13        കാർമേഘം കണക്കെ മുഖം
കറുപ്പിച്ചു നിന്നോടുക്കം
കണ്ണീർമഴ പൊഴിച്ചു !!!




14        ചേമ്പിൻ താളിൽ
നിൽപ്പുറക്കാതെ
നീർത്തുള്ളി ഓടുന്നു

15        മഞ്ഞുപോലെയാണ് മൗനം
സ്നേഹത്തിന്റെ ഇളം ചൂടിൽ
അതുരുകാതിരിക്കില്ല !!

16        കീരിപ്പല്ലുകാട്ടി
ചിരിക്കുന്നു
പീക്കിരി വാവ

17        ഒരില പോലുമില്ല മറച്ചിടാൻ
നഗ്നയാണെന്നോതുമീ
ശരത്കാല വൃക്ഷങ്ങൾ !!

18        ജോലിയില്ലെങ്കിലെന്തു ജോളി

19        വോൾട്ടേജ് കുറവാണെങ്കിലും
നിന്നോടാണ് ആളുകൾക്ക് പ്രണയം
ചന്ദ്രനോട് സൂര്യൻ ---

20        ജീവിതാക്ഷരങ്ങൾ തെറ്റുന്നു
കോടതി മുറിയിൽ
കലങ്ങിയ കണ്ണുകൾ !!

21        പൊന്നമ്പിളി പൂവേ !!
മണിമേഘ തോപ്പിൽ 
ഓടി കളിക്കുവതെന്തേ !!


22        പാവപ്പെട്ടവനവകാശമുള്ളത്
അപഹരിച്ചെടുകുന്നോർ അറിയുന്നുവോ,
തങ്ങൾക്കിത് ഉപകരികില്ലെന്ന സത്യം !!

23        വയറിനുള്ളിൽ കാലനക്കം !!
മനസ്സിനുള്ളിൽ അമ്മയനക്കം !!

24        മുഴു കുടിയൻ
റോഡിൽ ആടുന്നു
ആടു ജീവിതം !!

25        അടുപ്പിൽ തീയൂതി പുക കുടിച്ച്
വെന്തു കൊണ്ടിരിക്കയാണമ്മ !!

26        മൊഴിയുടെ തൊഴിയേറ്റ്
മിഴിപ്പൂക്കൾ കൊഴിയുന്നു 

27        പ്രണയത്തിന്‍റെ നൂലു കൊണ്ട്
നീ നെയ്ത ചുവപ്പ് പുടവ
ചുറ്റിയ ഹൃദയമുണ്ടെനിക്ക് !!

28        നീയെന്റെ ഹൃദയത്തിൽ നിന്നുത്ഭവിക്കും
നദിയാണ് ~ സിരകളിലൂടൊഴുകുമെൻ
ജീവനാണ് !! ജീവനാണ് !! ജീവനാണ് !!

29        ചതച്ചരച്ച ചരിത്രം
പറയാനുണ്ട് അമ്മിക്കല്ലിന്

30        മൂലയിലിരുന്ന്
പഴങ്കഥ പറയുന്നു
ഉരലും ഉലക്കയും

31        ജാതിയെ കുറിച്ചൊരു വാക്ക് മിണ്ടിയാൽ
ആയിരം വാക്കും വടിയും - വാളും
വരുന്ന വിഡ്ഢികളുടെ ലോകം 

32        കദന ഭാരത്താൽ കണ്ണ് നിറഞ്ഞിട്ടും
കരളു പിടഞ്ഞിട്ടും കളിവാക്കു പറഞ്ഞു
കാറ്റ് വന്നപ്പോൾ കാമിനിയായവൾ ഭൂമി

33        മോഹങ്ങൾ ഹോമിക്കുന്നവർ !!
മോഹങ്ങൾക്കായ്‌ ജീവിതം ~
ഹോമിക്കുന്നവർ!!

34        നേരറിയാൻ നേരമില്ലാത്ത നേരം
നേരിന്‍റെ നീരുറവ വറ്റിയ കാലം
 —  feeling നേരും നെറിയുമില്ലാത്ത കോലം !!


35        മനസ്സിനും ശരീരത്തിനും മർദ്ധനമേറ്റിട്ടും !!
നിറമുള്ള പൂക്കളെ സ്വപ്നം കാണുന്ന
ശാപ ജന്മങ്ങളെ........... ആശ്വസിക്കുക !!


36        ഇന്നലെ കുറെ ആളുകൾ
"
ഉമ്മാ"ക്കി കാട്ടി പേടിപ്പിച്ചു
ചുംബനദിനത്തിന്റെ പിറ്റേന്ന് 

37        മോഹിച്ചത് നേടിയപ്പോൾ
ഹോമിച്ചതെൻ ജീവിതം !!
 — feeling പ്രവാസം.

38        പോത്ത് പോലെ വളർന്നിട്ടും
പോറ്റി വളർത്തിയോരറിയാത്ത
പോത്തിനെ തൊഴിച്ചു കൊള്ളുക !!

39            വിഷമം കൂടി !!
വിഷമാണ് കൂട്ട്
വിനാശ കാലം !!
40        അസ്തമിക്കാത്ത സ്വപ്‌നങ്ങൾ
പുതച്ചുറങ്ങാൻ കിടക്കുന്നവർ



41        ഞാനൊരു ഹൈക്കു
എന്നെ !! - സഹിക്കൂ
പിന്നെ !! – ലൈക്കൂ

42        പലതും പറഞ്ഞു കലഹിച്ചു
ചിലതു പറഞ്ഞു മോഹിപ്പിച്ചു
വേർപെടാനാവാതെ ഒന്നിച്ചു
            .

43        പേറ്റു നോവനുഭവിക്കാത്ത
മയിൽപീലി പുസ്തക താളിലുറങ്ങുന്നു




44        അർദ്ധവിരാമത്തിൽ നിന്ന്
പൂർണ്ണ വിരാമത്തിലേക്കുള്ള
യാത്ര തുടരുന്നു !!
 — feeling മടക്കയാത്ര.

45        മറവി ഒരു അനുഗ്രഹമാണ് !!
ദൈവം വേണ്ടുവോളം തന്നിട്ടുണ്ട്
എങ്കിലും നിന്നെ മറക്കാനാവുന്നില്ല.


46        ഓർമ്മകൾ പൂകളാണ്
അവ വാടാതിരിക്കട്ടെ
കൊഴിയാതിരിക്കട്ടെ !!





47        കളവൊരു കറുത്ത പുള്ളി.. ഒരു കളവു
മായ്ക്കാൻ മറു കളവു പറയുന്നോരുടെ
വെള്ളക്കുപ്പായം ഇപ്പോൾ പുള്ളിക്കുപ്പായം

48        സ്വന്തത്തെ കുറിച്ച് നല്ലത്
കേൾക്കാൻ വട്ടം പിടിച്ച ചെവികളെ
നല്ലത് പ്രവർത്തിക്കൂ !!


49        കൈ വഴികളായ് പിരിയുമെങ്കിലും
ഒരുനാൾ നമുക്ക് ഒന്നാകാം .. പിന്നെ
ഉയിർ കൊണ്ട് ഭൂവിൽ പെയ്തിറങ്ങാം

50        നമുക്കിടയിൽ അകലത്തിന്റെയോ
അളവ് കോലുകളുടെയോ ആവശ്യമില്ല
എന്നെ നീയും നിന്നെ ഞാനും അറിഞ്ഞു കഴിഞ്ഞു



51        ഉള്ളറിയാൻ ചില ജാരന്മാർ
ഉള്ളറകളിലേക്ക് ഊളയിടുന്നു!!

52        നിയമങ്ങൾ
ഫ്ലക്സിബിൾ ആണെന്ന് !!
ഫ്ലക്സുകൾ ചിരിക്കുന്നു !!


53        നീ പരാചയപ്പെട്ടിടത്ത് നിന്നും
ഞാൻ തുടങ്ങുന്നു !! വൃദ്ധസദനത്തിലെ
പരിചാരകൻ - മക്കളോട് !!

54        രക്ത ബന്ധങ്ങൾക്ക്
വിലയില്ലാത്ത ദിനങ്ങൾക്കിടയിൽ
ഇന്ന് രക്തദാന ദിനം


55        വീടിന്‍റെ പടിവാതിൽ അടഞ്ഞു
കിടക്കുന്നു !! വൃദ്ധസദനത്തിന്‍റെ
പടിവാതിൽ തുറന്നേ കിടപ്പൂ !!
(ലോക വൃദ്ധ ദിനം)

56        മക്കൾ ഭാവിയുടെ ചിറകേറിപായുന്നു
മരിച്ച സ്വപ്നങ്ങളുടെ കാവലാളായ്
ഉമ്മറത്ത് അച്ഛൻ ഉറങ്ങാതിരിപ്പൂ!! (ഇന്ന് ലോക വൃദ്ധ ദിനം)

57        സ്വപ്നങ്ങളുടെ മുകളിൽ
നിലാവ് പെയ്യുന്നു !!
മധുരമാണീ മയക്കം

58        പെയ്തൊഴിയാത്ത കണ്ണീർ മഴ
നെഞ്ചകത്ത് സങ്കട കടലിരമ്പുന്നു !!

59        ഒരു നോക്ക് കാണുവാൻ കൊതിയുള്ളവർ
ചെന്നു കാണുക !! ശവമെടുപ്പിന്റെ സമയമായ്..
ഓർക്കുട്ട് ഇനി ഓർമയിൽ മാത്രം !!

60        പിരിയാൻ വേണ്ടിയല്ല നിന്നെ ഞാൻ
സ്വന്തമാക്കിയത് !! ആസ്വദിച്ചു നുകരാനായിരുന്നൂ !!
(
പിരിഞ്ഞ പാലിനോട് )

61        ഓടിയോടി ഒരുനാൾ നീ തളർന്നു വീഴും
അപ്പോഴും മറ്റുള്ളവർ ഓടുന്നത്... നീ കാണും
ഓട്ടങ്ങൾ വെറുതെയാണെന്ന് അന്ന് നീ അറിയും!!

62        നിഴലിനെ പിടിക്കാൻ ഓടുന്ന മർത്യാ..
നീ എത്ര വിഡ്ഡീ... വെളിച്ചത്തിലേക്ക് തിരിയൂ
നിസ്സംശയം നിഴൽ നിന്നോടൊപ്പം വരും !!

63        തിരക്കൊഴിയാത്ത പട്ടണത്തിന്‍റെ
പാതയോരത്ത് ആരും
കാണാത്തൊരാത്മാവ് തേങ്ങുന്നു !!

64        ചുറു ചുറുക്കോടെ ചൊവ്വായ
മാർഗ്ഗത്തിൽ ചൊവ്വയിലെത്തിയോനെ
മംഗളം നേരുന്നു ഞാൻ ... !! #mangalyaan

65        ആകാശത്തു നിന്നും
കടലിലേക്ക്‌ ഊർന്ന്
വീണ പൊൻ വെട്ടം

66        വാഴക്കിടുന്നവളം
വഴക്കിടുന്നവളും
 — feeling നിക്ക് ഇഷ്ടല്യാ.

67        പ്രണയം വെച്ച നാൾ നമ്മൾ
പണയം വെച്ച വസ്തുവാണ്
ഹൃദയം !!

67        കുത്തിക്കോ കുത്തിക്കോ നെഞ്ചത്ത് തന്നെ കുത്തിക്കോ !!
കൊല്ലരുതെന്ന് പറഞ്ഞത് ജീവിക്കാനുള്ള കൊതി കൊണ്ടല്ല
നിനക്കിനിയും കുത്തുവാൻ ബാക്കിയാവാൻ വേണ്ടിയാണ് !!

68        ഓർമ്മകൾ മരവിച്ചിരിക്കുന്നു !! അതിനു
മുകളിൽ പാട പോൽ പൂപ്പൽ പടരുന്നു !!
ഇന്ന് ലോക അൾഷിമേഴ്സ് ദിനം !!

69        കടലുകൾക്കപ്പുറത്തൊരു കുടിലുണ്ട്
കുടിലിനുള്ളിലൊരു !! മനസ്സുണ്ട് !!
സ്നേഹ മനസ്സ് !! എൻ അമ്മ മനസ്സ് !!

70        കള്ളുകുടിയൻ പ്രാസത്തോടെ
കവിത ചൊല്ലി റോഡരുകിൽ
വൃത്തം ഒപ്പിച്ചു നടക്കുന്നു !!
 — feeling crazy.

71        മുല്ല പൂക്കൾ
കഥപറയുന്നു
നുണ കഥ

72        ഓർമ്മ പുതച്ചു ഞാൻ
സ്വപ്നം കാണുന്നു 
ഗതകാല സ്മരണകൾ

73        കരഞ്ഞു കലങ്ങിയ
കണ്ണുമായ് പേറ്റു നോവറിഞ്ഞ
ഹൃദയം തേങ്ങുന്നു
            —  feeling Crying.


74        ചൊല്ലാൻ തുടങ്ങിയിട്ടേറെയായ്
കൂട്ടരേ -- നാം ഒന്നെന്ന് !! ഇനിയെന്നാണ്
നാം നന്നാകുക !! ഒന്നാകുക !!

September 15 · Edited · 
75        കൊതിച്ചു കൊതിച്ചു
കുതിച്ചൊരു യൗവ്വനം !!
കിതച്ചു കിതച്ചൊരു വാർദ്ധക്യം !!

September 15 · Edited · 
76        കൊതിച്ചു കൊതിച്ചു
കുതിച്ചൊരു യൗവ്വനം !!
കിതച്ചു കിതച്ചൊരു വാർദ്ധക്യം

77        കറവ വറ്റിയ പശു
അവഗണനയോടെ പ്രായം
ചെന്നൊരു പ്രവാസി


78        അകിട് ചുരത്തുന്ന പശുവും
മുത്തിക്കുടിക്കുന്ന പശുക്കിടാവും പോൽ
അറിവ് പകരുന്നവരും !! നുകരുന്നവരും

79        ചെറിയ വട്ടത്തിൽ
കെട്ട്യോളും ! കുട്ട്യോളും
അണുകുടുംബം !!

80        ഒരിക്കലും മറക്കില്ലെന്ന്
പറഞ്ഞിട്ടും ഓർക്കതിരുന്നപ്പോൾ
ഞാൻ മറന്നു പോയി നിന്നെ

81        വെട്ടി പിടിച്ചു നീ
മുന്നേറുന്നു !! വെട്ടി
വെച്ചൊരു കുഴി വരെ


82        അകമുരുകുന്നു !!
ആശ്വാസ വാക്കിനായ്‌
പരതുന്നു ഞാൻ !!
 —  feeling disappointed.

83        അകം അറിയാതെ
അകന്നു പോയവർ തൻ
അകം ഉരുകുന്നു !!


84        കെ.ജി മുതൽ പി.ജി വരെ
വിവരമുള്ളവർ ഏറെ !!
വിവേക മില്ലാത്തവർ അതിലേറെ!!


85        ഓട്ടം തുടരുന്നു
കീശ നിറക്കാൻ
ഇപ്പഴും ഓട്ടക്കീശ

* ബാല്യം*
86        തിരിഞ്ഞു നോക്കുമ്പോൾ
കൊതി തോന്നുന്നു !! തിരിച്ചു
പോകാനൊക്കില്ലല്ലോ !!

87        ജാലകത്തിൽ
മുത്തമിട്ട്‌
കാറ്റു മൂളുന്നൂ !!

88        വരകൾ വിരിയുകയും
വരികൾ പൂക്കുകയും
ചെയ്യുന്ന എന്‍റെ മുറി 



89        നിനക്ക് സ്വപ്നം കാണാൻ !!
പഠിപ്പിച്ചത് ഞാനല്ലയോ !! എന്നിട്ടും
നിന്റെ സ്വപ്നങ്ങളിൽ ഞാനില്ല

90        കുടുംബ ജീവിതം
തോണിപോൽ
ഭാര്യ ഒരു തുഴ !!

91        ഒരു ചെറു കുളിരായ്
സ്വപ്‌നങ്ങൾ തന്നെന്നെ
തലോടിയ കാറ്റേ 

92        ചിരിക്കാനും
ചുംബിക്കാനും മറന്ന
ചുണ്ടുകൾ !!

93        അളന്നു തിട്ടപെടുത്താൻ
ആവാത്ത സ്നേഹമാണ്
അമൃതമാണ് എൻ അമ്മ 


94        മണ്ണിന്‍റെ മാറിലേക്ക്‌
പെയ്തിറങ്ങാൻ മോഹിച്ച്
മഴക്കാറ് .. മാനത്ത്  !

95        ഉള്ളിൽ സങ്കടം !!
ഉമ്മറത്ത് അച്ഛൻ
ഉറങ്ങാതിരിക്കുന്നു

96        ഓണായിട്ട്
ഓഫില്ലാത്ത
പ്രവാസി !!


97        വാളിനാലേറ്റ മുറിവുണങ്ങി .......!!!
വാക്കിനാലേറ്റ മുറിവുണങ്ങിയില്ല


98        കിഴക്കു നിന്ന് പടിഞ്ഞാറോട്ട് !!
സഞ്ചരിച്ച് !! സഹസ്ര കോടികൾക്ക്
വെളിച്ചം പകരുന്നൂ സൂര്യൻ !!

99        എത്ര വട്ടം കണ്ടതാ എന്നിട്ട്
മടുപ്പില്ലാതെ വീണ്ടും നോക്കുന്നു
കണ്ണാടിക്കു മുന്നിൽ നിന്ന് കൊണ്ട്
 — feeling loved.

100      നാട്ടു വാസിക്കു തിരുവോണം
ആദിവാസിക്ക് തെരുവോണം
ഈ സമരത്തിനു അന്ത്യം വേണം


101      കവിഞ്ഞൊഴുകുന്നത്
കരയോടുള്ള പ്രണയം
കൊണ്ടെന്നു നദി ! 


102      പൂക്കളെ സ്വപ്നം
കാണാൻ പഠിപ്പിക്കുന്നൂ
വർണ്ണ ശലഭങ്ങൾ

103      നീ അപകട കാരിയാ!! അതുകൊണ്ടല്ലേ
നാവേ നിന്നെ ചുണ്ടുകൾക്കിപ്പുറം പല്ലാൽ
വലയം തീർത്തത് - ജയിലിൽ ഇട്ട പോൽ
104      അന്നമ്മതൻ കൈവിരൽ തുമ്പിൽ തൂങ്ങി
അറിവിന്റെ അക്ഷരമുറ്റത്ത് ഞാനെത്തി
അക്ഷരം പഠിപ്പിച്ച ഗുരുവാണ് "അന്നമ്മ" — feeling "അന്നമ്മ" ടീച്ചറെ ഓർക്കുന്നു.

105      ഒട്ടിയ വയറും
പൊട്ടിയ സ്വപ്നങ്ങളും
തെരുവ് ബാല്യം


106      അൽ കഴുതകളെ
ഇന്ത്യൻ കുതിരകളോട്
മുട്ടാൻ വരല്ലേ !!

107      കവിതയ്ക്ക്‌ കൈ മുളച്ചു !!
എന്‍റെ തൂലിക പിടിച്ചോതി
വാക്കുകൾക്കു കരുത്തു വേണം
(
സങ്കൽപ്പം 1:1)

108      ജീവിത രേഖ
നേർ രേഖക്കായ് വരച്ച
വരയെല്ലാം വളഞ്ഞു

109      പൂക്കളത്തിനു പൂ വാങ്ങാൻ
പോയവൻ ഇന്നിതാ നെഞ്ചിൽ
പൂചക്രം വെച്ച് കിടപ്പൂ !!!
110      വെട്ടേറ്റു വീണവൻ !! വെട്ടിയവൻ !!
പ്രസ്ഥാനത്തിന്റെ ഫ്രീസറിൽ മസ്തിഷ്കം
മരവിപ്പിച്ചവർ നഷ്ടമായത് !! സമാധാനം

111      അതിരുകളില്ലാത്ത
ആകാശം കണക്കെ
നിന്നോട് പ്രണയം !!

August 31 · 
112      എത്രയെത്ര കതിരുകൾ
വിരിയിച്ചതാണിവിടം
ഇന്ന് ചതുപ്പായ് കിടപ്പൂ !!

August 31 · 
113      നീ ഓർക്കുക
സൽപ്രവർത്തി
സുഗന്ധമാണെന്ന്
 — feeling സുഗന്ധം നമുക്ക് വേണ്ടി പുരട്ടുമ്പോൾ അവ മറ്റുള്ളവരും കൂടി ആസ്വദിക്കുന്നു !! എന്നോർക്കുക !!


August 31 · 
114      ചാറ്റൽ മഴയോട്
കിന്നാരം പറഞ്ഞു
പരൽമീൻ തുള്ളുന്നു



August 30 · 
115      നാട്ടു വഴിയിലേക്ക്
തല നീട്ടി നിന്ന് വെയിൽ
മോന്തുന്ന പുൽ നാമ്പുകൾ !!

August 30 · 
116      നീ നീട്ടിയ പുഞ്ചിരി !!
നോവുമെൻഹൃദയത്തിന്
എന്തൊരാശ്വാസമേന്നോ !!
 — feeling നിങ്ങളുടെ ഒരു പുഞ്ചിരി മറ്റുള്ളവർക്ക് ആശ്വാസമാകും പുഞ്ചിരിക്കുക എല്ലാവരോടും.


August 26 · 
117      കണ്ണുകൾ കൈമാറുന്ന നിശബ്ദ
പ്രണയത്തിനു സാക്ഷിയായി
തണുത്ത കാറ്റ് വീശുന്നു !! 

August 23 · Edited · 
118      വെള്ളകുപ്പായത്തിൽ
കുടഞ്ഞു തുള്ളിയ
മഷിപേന !! സ്കൂൾ ജീവിതം

August 23 · 
119      വിവാദ വാക്ക് !!
പള്ളീലെ വെള്ളവും
വെള്ളാ പള്ളീം !!

August 23 · 
120      പൊൻ തിങ്കൾ ചൊല്ലുന്നു!!
കാർ മേഘത്താൽ മൂടി വെക്കല്ലേ
എന്‍റെ പ്രണയ വെളിച്ചത്തെ !!

August 23 · 
121      കണ്ടാലറയ്ക്കുന്ന
ബീജാമായിരുന്നു... പണ്ട് !!
ഇന്ന് കണ്ണിനാനന്ദം!!

August 23 · 
122      ഇഴഞ്ഞു നീങ്ങിയ
ജീവിതം !! ഇനിമുതൽ
വേഗതയിലാകുമെന്ന്
 — feeling നിരോധനത്തിന്റെ പിറ്റേന്ന്.

August 23 · 
123      കുടിച്ചു തരുന്ന സ്നേഹത്തേക്കാൾ
മധുരമുണ്ടാകും !! ഇനിമുതൽ
കുടിക്കാതെ തരുന്നതിന്ന്!!
 — feeling കുടിയന്മാരുടെ കെട്ട്യോൾക്കും!! കുട്ട്യോൾക്കും !! "" സന്തോയം "".

August 21 · Edited · 
124      ഭവന നിർമ്മാണ വായ്പ
കിട്ടുമെന്നറിഞ്ഞിട്ടും !!
വീട് വെയ്ക്കാത്തതെന്ത് !!
 — feeling കുയിലിനോട് കാക്ക.
August 21 · 
125      അരവയറിനായ്
നീ നീട്ടിയ കൈ
കാണാത്ത മനുഷ്യർ
 —  feeling തെരുവുബാല്യം.

August 21 · 
126      തെന്തോന്നു തിരക്ക്
ഇതാരെ കല്ല്യാണം
"
താര" കല്ല്യാണം !!




August 21 · 
127      ഓർക്കാതിരുന്നപ്പോൾ
ഓർമ്മപ്പെട്ടിക്കുമുകളിൽ പാട
പോൽ പൂപ്പൽ പടരുന്നു

August 21 · 
128      ഒരു പൂവായ് പിറവി കൊണ്ടത്‌
പൂമ്പാറ്റയെ പ്രണയിക്കാനല്ല
നിങ്ങളെ സന്തോഷിപ്പിക്കാനാണ്

August 21 · 
129      നേട്ടത്തിനായുള്ള
നിന്‍റെ നോട്ടം
നോട്ടിനോ !! വോട്ടിനോ !!


August 21 · 
130      രാത്രിയിൽ ആകാശത്തെ
നോക്കും പോലെ യുണ്ട്
തുള വീണ എന്‍റെ കുട !!
 — feeling ചിതറി കിടക്കുന്ന നക്ഷത്രക്കൂട്ടം.

August 21 · 
131      മാനവന്‍റെ ഭാവി പ്രവചിച്ച
ജ്യോതിഷി മകളെ കാണാതെ
പോലീസ് സ്റ്റേഷന് മുന്നിൽ !!




August 20 · 
132      ഒറ്റ ചക്രം
ഉരുളുന്നു
ബാല്യത്തിലേക്ക്

August 20 · Edited · 
133      തീരത്തിന്‍റെ തിരു
ഹൃദയത്തിലേക്ക്
തീരാത്ത തിരയൊഴുക്ക്



August 20 · 
134      തീൻ മേശക്കു ചുറ്റും
വിശപ്പ്‌ മാറാത്ത
പൊണ്ണത്തടികൾ !!

August 20 · 
135      നിംനോന്നതങ്ങളെ തച്ചുടച്ച് നിൻ
മുലക്കാമ്പ് പിഴുതെടുത്തവർ!!
നീ പിടഞ്ഞപ്പോൾ !!!
ഭൂമി കുലുക്കമെന്ന് ചൊല്ലുന്നൂ.
 —  feeling പ്രകൃതിയെ സംരക്ഷിക്കുക.


August 20 · 
136      എത്രവട്ടം നിന്നെ ഞങ്ങൾ
കല്ലെറിഞ്ഞു എന്നിട്ടും നീ..!!
പൊഴിച്ചത്‌ മധുരമുള്ള മാമ്പഴം

August 19 · 
137      ഡാർവിനോട് കുരങ്ങുകൾക്ക് പക
അസത്യമാണെങ്കിലും .. അവരെ
നമ്മോടു ചേർത്തു പറഞ്ഞതിന്ന്..!!

August 19 · 
138      ഒച്ചവെച്ചു ശബ്ദ മലിനീകരണം
ഉണ്ടാക്കാൻ മാത്രം
വിധിക്കപ്പെട്ട കോളാമ്പി ജന്മങ്ങൾ

August 19 · 
139      ഞാൻ നിന്നെ തെരഞ്ഞു നടക്കുന്നൂ
നീ എന്നിൽ നിന്ന്
തിരിഞ്ഞു നടന്നതറിയാതെ— feeling drained.
August 19 · 
140      നീയറിഞ്ഞോ നിളയുടെ വേദന!!
നീര് വറ്റിയ നിളയുടെ വേദന !!
നിള ഒഴുകുകയല്ല !! അവൾ തേങ്ങുകയല്ലൊ...


August 19 · 
141      അഴകുള്ളവളായിരുന്നിട്ടും
അവഗണനയാണല്ലോ !!
നിനക്കെപ്പഴും!! നിളേ..

August 19 · 
142      വെള്ളി നൂലുകൾ തലയിലേറ്റിയ ജീവന്‍റെ
പൊട്ടുകളാണീ അപ്പൂപ്പൻ താടികൾ !!!
പാറി പറന്നെന്‍റെ തൊടിയിൽ തൊട്ടു ....

August 19 · 
143      ആകാശത്തിനു നീല നിറമാണെന്ന്
പഠിപ്പിച്ചതാര് !! നിന്‍റെ ഹൃദയം പോലെ
നിഗൂഡത നിറഞ്ഞ ശൂന്യതയാണവിടെ !!

August 19 · 
144      അകലെയാണെങ്കിലും പ്രിയേ !!
നിൻ ഹൃദയത്തുടിപ്പ്‌ ഞാൻ..
കേൾപ്പൂ അരികിലെന്നപോൽ 

August 18 · 
145      പൊഴിയാൻ തുടങ്ങുമ്പോൾ!!
മൊഴിയാൻ മറന്നതെല്ലാം!!
മിഴിയിൽ നിറഞ്ഞു !! 


August 18 · 
146      ചെമ്പട്ടെടുത്ത് സൂര്യൻ
കടലിൽ മെല്ലെ താണു
വിരഹിണിയായ ഭൂമി

August 18 · 
147      ഒരിക്കലും വറ്റാത്ത
കണ്ണീർ തടാകമേ
ഒലിച്ചിറങ്ങുവതെന്തെ !!


August 17 · 
148      ആയുധമേന്തിയോർ നമുക്കായ് !!
അണി നിരക്കുന്നിതതിർത്തിയിൽ !!
അണ മുറിയാതവർക്കയ് പ്രാർത്ഥിക്കാം!!


August 17 · Edited · 
149      മുമ്പൊരു കുന്നാണിവിടെ !!
ഇന്നൊരു ചെമ്മണ്‍ മൈതാനം!!
സംരക്ഷിക്കുക നാം!! കോളാമ്പി കൂവുന്നൂ....

August 17 · 
150      ഇരുളിനെ കുറിച്ചോതാതെ !!
നമുക്ക് നന്മതൻ തിരിയാകാം
അത് കത്തിച്ചു വെച്ചിടാം!!

August 16 · 
151      ഹരിത വർണ്ണങ്ങളാൽ!!
പുടവ ചുറ്റിയ സുന്ദരിയാണെൻ മലയാളം
മനം കവരും!! - കുളിര് തരുമെൻ മലയാളം

August 16 · 
152      മിഥ്യകൾ മദിച്ചു വാഴുന്നൂ !!
ഇനിയുമെത്രയോ നടക്കണം!!
നാം.. സത്യത്തിലെത്തുവാൻ!!

August 16 · 
153      വരകൾക്കിടയിലെ
വരികളാണിവയത്രയും
വരയും വരിയും
വരമാണെന്നോർക്കുക

August 16 · 
154      തീ കാറ്റേറ്റു തളർന്നൊരു മരമേ
നിൻ തണലിൽ ഞാൻ
ഇത്തിരി നേരമിരുന്നോട്ടെ !!

August 16 · 
155      *ഗാന്ധി ചൊല്ലുന്നു*
നിൻ വാക്കൊരു ശരമായ് എന്നിൽ തുളഞ്ഞു
കയറുമ്പഴും - നിനക്കായ്‌ ഞാൻ
കരുതി വച്ചൊരു സ്വപ്നമാണീ സ്വാതന്ത്ര്യം

August 15 · Edited · 
156      മകനേ!! നിനക്കായ് കരുതി വെച്ചൊരു
പളുങ്കു സ്വപ്നമാണീ സ്വാതന്ത്ര്യം !!
ഉടഞ്ഞു വീഴാതെ - കാത്തു കൊൾക!!






August 15 · 
157      കെട്ടിയിട്ട സ്വാതന്ത്ര്യം
കെട്ടഴിഞ്ഞ സ്വാതന്ത്ര്യം
കെട്ടടങ്ങാത്ത സ്വാതന്ത്ര്യം

August 15 · 
158      പ്രേമത്തിൻ അരുവിയിൽ
സ്നേഹത്തോണി
മോഹത്തിൻ തീരം തേടുന്നൂ .....

August 14 · 
159      സഹായത്തിന്റെ
ഹസ്തത്തിനു തളർവാതം
ദ്രവിച്ച കടലാസിൽ
മങ്ങിയ നിറത്തിൽ മനുഷ്യ രൂപം

August 14 · 
159      !! സ്വാതന്ത്ര്യം !!
------------------------
ചിന്തയിലാഴുവാൻ സ്വാതന്ത്ര്യം !!
ചിറകടിച്ചുയരുവാൻ സ്വാതന്ത്ര്യം !!
ചീറിപ്പായുവാൻ സ്വാതന്ത്ര്യം !!

August 14 · 
160      മൃദുലമാം വിരലിനാൽ നീ
മെല്ലെ തലോടിയെൻ മേനിയിൽ !!
രോമാഞ്ച പുളകിതം !!

August 14 · 
161      കൽപടവിൽ ഒറ്റി വീണ
തൈലം ആരെയോ വീഴ്ത്തുവാൻ
കാത്തു കിടപ്പുണ്ട് !!

August 14 · 
162      കണ്ണീർ കയങ്ങളിൽ തെന്നി
നീങ്ങുന്ന തോണിയാണെൻ ജീവിവിതം
ശാന്തി തേടുന്നു ഞാൻ !!!
August 13 · 
163      തമ്മിൽ അറിയുവാനായ്
നീയെൻ അരികിലെത്തിയില്ല
തമ്മിൽ അടുക്കുവാനായ്
നീയെന്നടുത്തുമില്ല 

August 13 · Edited · 
164      * സൂര്യൻ *
ആകാശ പന്തലിൽ
ഉള്ളുരുകി നിൽപ്പൂ സൂര്യൻ
നമുക്ക് വേണ്ടി

August 13 · 
165      അമ്പിളി മാമാ പുഞ്ചിരി തൂകണതെന്തേ..
അമ്മ പറഞ്ഞൂ എന്നോടിഷ്ടം കൊണ്ടെന്ന്.
നേരാണോ മാമാ.. അമ്പിളി മാമാ !!

August 13 · 
166      മനസ്സിൻ കയങ്ങളിൽ
സ്നേഹത്തിൻ ഓളങ്ങൾ
കുസൃതി കാട്ടുന്നു !! 

August 13 · 
167      *ശവപ്പെട്ടി *
ശവപ്പെട്ടിക്കട പൂട്ടി കിടക്കുന്നു
കടയ്ക്കകത്ത്‌ സജീവമായവൻ
പെട്ടിക്കകത്ത് നിർജീവമായി കിടക്കുന്നു

August 12 · 
168      ഈഗോ !!
നിനക്കെന്നിൽ സ്ഥാനമില്ല
നീ ഗോ !!

August 12 · 
169      ഇരുൾ മുറ്റി നിൽക്കുമീ
ഉലകം കൊതിക്കും വെളിച്ചമേ നീ
ഉണർത്തുവാൻ എത്താത്തതെന്തേ





August 12 · 
170      *വ്യായാമം*
നടക്കണം ! നടക്കണം - ഒരിക്കലും
നടക്കാത്ത മോഹമായ് ഞാൻ
നടക്കാൻ തുടങ്ങിയിട്ടെത്രയായ്


August 12 · 
171      കൊതിച്ചതത്രയും തെളിനീർ
കുടിച്ചതത്രയും കയ്പ്പുനീർ

August 11 · Edited · 
172      ആയിരം വരിയുള്ള അഹങ്കാര കാവ്യമേ
ചെറു വരികളാൽ മഹാ വിസ്ഫോടനം
തീർക്കുമീ ഹൈക്കുവിനൊക്കുമൊ!!!
-
-
മഹാ കവികളെ കുറിച്ചോ .. മഹാ കാവ്യത്തെ കുറിച്ചോ .. ഒരു ശകലം പോലും മോശമായി കാണുകയോ ചിന്തിക്കുകയോ ഞാൻ ചെയ്തിട്ടില്ല ... വാരിവലിചെഴുതുന്ന.... എന്നാൽ ഒട്ടും കഴമ്പില്ലാത്ത .. നവീന കവിതകൾ ആണ് മനസ്സിൽ വന്നത് ... .. എന്റെ എഴുത്ത് നിങ്ങളിൽ തെറ്റി ധാരണ ഉണ്ടാക്കിയതിൽ പൂർണ്ണമായും ക്ഷമ ചോദിക്കുന്നു


August 11 · 
173      എന്നോടുള്ള നിന്റെ
ഇഷ്ട്ടങ്ങളുടെ നിറങ്ങൾക്ക്
മങ്ങലേറ്റുവോ





August 11 · 
174      ഒരിക്കലും വറ്റാത്ത
കണ്ണീർ തടാകമേ
ഒലി ച്ചിറങ്ങുവതെന്തെ !!

August 11 · 
175      മദിച്ചു തീർക്കാൻ - മഞ്ഞു പെയ്യുന്നു
നിലാവിന്റെ മനസിൽ കുളിരു പെയ്യുന്നു

August 11 · 
176      കഷ്ടങ്ങളെയല്ല
ഇഷ്ടങ്ങളെയാണെനിക്കിഷ്ടം
അരിഷ്ടത്തെയെന്ന പോൽ


August 11 · 
177      കാവ്യ പുഷ്പമേ
നിൻ ദളങ്ങൾ പിഴുതെറിഞ്ഞവനെ
കവിയെന്നു ചൊന്നവനാര്

August 11 · 
178      ഒർമ്മയ്ക്കും മറവിക്കുമിടയിൽ
ധന്യമാം ജീവിതം എത്രനാളിങ്ങനെ

August 11 · Edited · 
179      തകൃതിയായ് പെയ്യുന്ന മഴയിൽ
വികൃതിയായ് ഓടി കളിച്ച ബാല്യം
ഓർമ്മകൾ !! ഒരു സുകൃതമാണ്

August 11 · 
180      ഇരുട്ടുകലർന്ന
ഇടവഴി പോലുള്ള ഇഷ്ടമില്ലാത്ത
ഇടുങ്ങിയ മനസ്സ്

August 11 · 
181      പ്രപഞ്ചം പോലെ
പരിധിയില്ലാതെ പരന്നു കിടക്കുന്ന
പ്രകാശമുള്ള മനസ്സ്