2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

*ഓട്ടം*


നിന്‍റെ  നിഴലിനു വേണ്ടി നീ പായുകയാണ്
ഓടിയോടി ഒരുനാൾ നീ തളർന്നു വീഴും

അപ്പോഴും മറ്റുള്ളവർ ഓടുന്നത്... നീ കാണും
ഓട്ടങ്ങൾ വെറുതെയാണെന്ന് അന്ന് നീ അറിയും!!

നിഴലിനെ പിടിക്കാൻ ഓടുന്ന മർത്യാ..
നീ എത്ര വിഡ്ഡീ... വെളിച്ചത്തിലേക്ക് തിരിയൂ !!

നിസ്സംശയം നിഴൽ നിന്നോടൊപ്പം വരും !!

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

തമസ്വിനി


സ്നേഹം വരണ്ടുണങ്ങിയ മനസ്സുകൾ !!
വർണ്ണ പകിട്ടാർന്ന വസ്ത്രങ്ങളണിഞ്ഞവർ തൻ
ഉള്ളം കറുത്ത് പോയിരിക്കുന്നു !!




തിങ്ങി നിറയുന്ന കോണ്‍ക്രീറ്റ് കാടുകളുടെ നടുവിൽ
തീർത്തും ഒറ്റപെട്ടു പോയ ബാല്യങ്ങളുടെ കയ്പ്പുകൾ !!


കരൾ പകുത്തു നൽകാം - എന്നോട് കരുണ കാട്ടുമോ !!
എന്നുമെപ്പഴും ആട്ടിയോടിക്കപ്പെടുന്നൊരു
അനാഥ ബാല്യമാണു ഞാൻ.


ഇന്ന്
ഒരു പെണ്‍ കോലമായപ്പോൾ !! തീക്ഷ്ണമായ
ചില ആണ്‍ നോട്ടങ്ങൾ എന്നെ വല്ലാതെ തളർത്തുന്നു

ഭീതിയുടെ പുതപ്പിട്ടു മൂടി ഈ പീടിക തിണ്ണയിൽ
ഞാനിരിക്കുമ്പോൾ ഇരുൾ വകഞ്ഞെന്നിലേക്ക് നീളുന്നു !!
കാമവെറിയുടെ കണ്‍കളും കൈകളും.

അവരെത്രേ പകലിലെ സദാചരവാദികൾ !!

കനിവ്



തിരക്കൊഴിയാത്ത പട്ടണത്തിന്‍റെ
പാതയോരത്ത് ആരും
കാണാത്തൊരാത്മാവ് തേങ്ങുന്നു !!

നവ മാധ്യമത്തിൽ കനിവിന്‍റെ
കടലു തീർക്കുന്നവർ പട്ടണത്തിന്‍റെ
തിരക്കിലൊഴുകി നടക്കുന്നു .

വാക്കുകൊണ്ട് മാത്രം വാചാലമാകുന്നവർ
ഒരിക്കലും ആ ആത്മാവിനെ
കാണാതെ പോയതും !! അതാവണം

അർദ്ധവിരാമം (1999 ൽ എഴുതിയ ചെറുകഥ )

ശുപത്രിയിലെ മുപ്പത്തിമൂന്നാം നമ്പർ മുറി അയാൾ  അസ്വസ്ഥനാണ് . അമ്മ നിദ്രയിലാണ് അമ്മക്ക് മരുന്ന് നൽകാനായി സിസ്റ്റർ അകത്തേക്ക് വന്നു 

 ആശുപത്രിയിലെ നഴ്സിങ്ങ് സ്കൂളിലെ മൂന്നാം വര്ഷ വിദ്യാർത്ഥിനിയാണ് അവൾ.തലപ്പാവിൽ ചുറ്റിയ ചുവപ്പ് നാടയിൽ നിന്ന് ജോണിന് മനസ്സിലായി .. 

 നിഷ്കളങ്കതയുടെ മുഖം വിനയം കലർന്ന ഭാഷ സിസ്റ്റർ ഫിൽബെർട്ട് !!

 അവൾ തന്റെ കൂടെ പിറക്കാത്ത അനുജത്തിയായി അയാൾക്ക്  തോന്നി , മുജ്ജന്മത്തിൽ അവൾ തന്റെ കൂടെപ്പിറപ്പായിരുന്നുവോ......നാല് ദിവസത്തെ സൗ ഹൃദത്തിനു ശേഷം യാത്രപോലും ചോദിക്കാതെ ആശുപത്രി വിട്ടിറങ്ങിയപ്പോൾ ഉള്ളിൽ എന്തോ തിങ്ങി നിറഞ്ഞു ഹൃദയം പൊട്ടുന്നത് പോലെ തോന്നി ..

 വേർപിയാനാവാത്ത വിധം എന്തോ ഒന്ന് ....മരുന്നിന്റെ ഗന്ധമുള്ള ഒരിളം കാറ്റ് ഗദ്ഗദത്തൊടെ അയാളെ തഴുകി .


യാത്രക്കിടയിൽ മനസ്സ് നിറയെ പലനിറത്തിലുള്ള സ്വപ്നങ്ങളായിരുന്നു അയാൾ സഞ്ചരിച്ചിരുന്ന ആറു ചക്രമുള്ള ആനീളൻ വാഹനത്തിനു നേരെ വന്ന കറുത്ത കാറിനെ രക്ഷിക്കാൻ ഡ്രൈവർ ബ്രേക്കിൽ അമർത്തി ചവിട്ടി . സ്വപ്നങ്ങളിൽ നിന്ന് അയാൾ ഞെട്ടിയുനര്ന്നു .. സ്വപ്നങ്ങള്ക്ക് ചിറകു മുളക്കാൻ തുടങ്ങുന്നതിനു മുൻപ് അയാളതിലേക്കു വീണ്ടും ലയിച്ചു .

നിശ്ചല ചായഗ്രഹണത്തോട് എന്നും ജോണിന് വലിയ കമ്പമാണ് 
അത് കൊണ്ട് തന്നെയാണ് അയാളവിടെ ചേരാന് തീരുമാനിച്ചതും .

 വളരെ വേഗം അയാൾ ആസ്ഥലവുമായി പൊരുത്തപ്പെട്ടു .

പുറത്തെ കാഴ്ചകൾ ക്യാമറയിലൂടെ അയാൾ നോക്കി . കയ്യിൽ  കൊന്തയും പിടിച്ച് തെരുവ് നിരത്തിലൂടെ നടന്നു വരുന്ന
മുഷിഞ്ഞു കീറിയ ളോഹക്കുള്ളിലെ കറുത്തു മെലിഞ്ഞ ശരീരത്തെ
മാത്രമാണ് ജോണിപ്പോൾ ക്യാമറയിലൂടെ കാണുന്നത് 


ജോണ്‍ ക്യാമറ സൂം ചെയ്തു . അയാൾ എന്തൊക്കെയോ വിളിച്ചു
പറയുന്നുണ്ട് ഒന്നും വെക്തമല്ല.. ആളുകൾ ഒരു പരിഹാസ
ചിരിയുമായി അയാൾക്ക്‌ മുന്നിലൂടെ നടന്നു നീങ്ങി.. 
ക്യാമറ മേശപ്പുറത്തുവെച്ചു ജോണ്‍ എഴുന്നേറ്റു ..
ആരോ ശക്തിയായി പിടിച്ച് തള്ളിയത് പോലെ ...

 അവൻ അയാളുടെ മുന്നിൽ ചെന്ന് നിന്നു
പരസ്പരം കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി 


" താങ്കളുടെ പേരെന്താണ് " ജോണ്‍ ചോദിച്ചു 

കരിങ്കല്ലിന്റെ കനമുള്ള ശബ്ദത്തോടെ അയാൾ മറുപടി പറഞ്ഞു
" റോബര്ട്ട് "
ജോണിന്റെ രണ്ടാമത്തെ ചോദ്യം " താങ്കളുടെ വീടും ......"
പറഞ്ഞു തീരും മുമ്പ് അയാളുടെ മറുപടി

 "വീടും വീടുകാരും, അവരെന്നോ എനിക്കു നഷ്ടമായി.
ഇന്ന് ഞാൻ അവരിൽ നിന്നെല്ലാം വളരെ ദൂരെയാണ്.
എന്തിനിതെല്ലാം നിന്നോടു പറയണം" അയാൾ തുടങ്ങിവച്ച
കാര്യങ്ങളിൽ നിന്ന് പിൻവാങ്ങി. ജോണ്‍ കുറച്ചുകൂടി അയാളോട്
ചേർന്നുനിന്ന് കൈകൾ മുറുക്കിപ്പിടിച്ച്‌ സൗമ്യഭാവത്തിൽ പറഞ്ഞു.
 "എനിക്കു കേൾക്കണം"


 അല്പ്പനേരം മൗനിയായിനിന്നുകൊണ്ട് അയാൾ തുടർന്നു.
"എന്നാണെന്നോ എങ്ങിനെയനെന്നോ എനിക്കൊർമയില്ല.
അന്നെന്റെ അഗസ്സയോടൊപ്പം എനിക്കെന്റെ മകനെയും നഷ്ടമായി.
അവളുടെ അതെ ഛായ.....എന്നിട്ടും ഞാനെൻറെ....."


ജോണിൻറെ കൈകൾ അയാളിൽ നിന്ന് വേർപ്പെടുത്തി
റോബർട്ട് നടന്നു. സിസ്റ്റർ ഫിൽബർട്ടിന്റെയും  
അമ്മയുടെയും മുഖം മാറി മാറി ജോണിൻറെ ഉള്ളിൽ തെളിഞ്ഞുവന്നു.


റോബർട്ട് ജോണിൽ നിന്നും വളരെ ദൂരം പിന്നിലായിരുന്നു. 


ജോണ്‍ നിസ്സഹായനായി റോബർട്ടിനെ നോക്കിനിൽക്കെമരുന്നിന്റെ ഗന്ധമുള്ള ഒരിളംകാറ്റ് അവനെ തൊട്ടു.