2014 ഒക്‌ടോബർ 19, ഞായറാഴ്‌ച

മഴ പെയ്ത മണ്ണ്

ഞാനീ ജാലക വാതിൽ തുറന്നിടട്ടെ !!
മഴ തൊട്ട മണ്ണിന്‍റെ പുതുഗന്ധം !!
ആസ്വ ദിച്ചാസ്വദിച്ച് ആ ഗന്ധമെൻ സിരയിൽ
പടർത്തി ഉന്മാദ നൃത്തം ചവിട്ടിടട്ടെ!!
മഴ പെയ്ത മണ്ണിന്‍റെ മനമാണെനിക്ക്,
ആ നനവൂർന്ന മണ്ണിന്‍റെ മണമാണെനിക്ക്,
തണവാർന്ന മണ്ണിന്‍റെ കുളിരാണെനിക്ക് !!
ഒടുവിലീ മണ്ണിനെ വാരിപുതച്ച്
ഒരിക്കലും മരിക്കാത്ത മണ്ണായി മാറണം !!

2014 ഒക്‌ടോബർ 18, ശനിയാഴ്‌ച

ഭൂമി

ഭൂമി എന്നോട് മന്ത്രിച്ചു ഇത് കടലല്ല എന്‍റെകണ്ണ് നീരാണ്!!

രുചിച്ചു നോക്കൂ..ഉപ്പു രുചിയാണതിന്!!

ഈ കണ്ണ് നീരു കണ്ട്..കദനം മറന്ന് നിങ്ങൾ ആനന്ദിച്ചു കൊൾക!!

കദന ഭാരത്താൽകണ്ണ് നിറഞ്ഞിട്ടുംകരളു പിടഞ്ഞിട്ടും!!

കളിവാക്കു പറഞ്ഞുകാറ്റ് വന്നപ്പോൾകാമിനിയായവൾ ഭൂമി !!

2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കരിഞ്ഞ മൈലാഞ്ചിചെടി

പ്രണയം കൊണ്ടെന്നെ വരിഞ്ഞു
മുറുക്കിയപ്പോൾ - ഞാൻ ഉന്മാദിനിയായി!!

നീ മാത്രമുള്ള ഒരു ലോകത്തെ കുറിച്ചുള്ള 
കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളായിരുന്നു ഉള്ളിൽ !! 

എന്‍റെ ഓരോ ഉഛ്വാസവായുവിനും
നിന്‍റെ  മണമായിരുന്നു!!

കിനാവിലൂടെ മണിചിലമ്പു കിലുക്കി
ഓടി നടക്കുന്ന കുഞ്ഞിളം പൈതലിനെ
താരാട്ടു പാടി ഉറക്കാൻ കൊതിച്ചവൾ ഞാൻ !!

നിനച്ചിരിക്കാതെ ഒരുനാൾ വാളിനേക്കാൾ
മൂർച്ചയുള്ള വാക്കിനാൽ നീയെന്‍റെ
ഖൽബിനെ കുത്തി മുറിച്ചു!!

ഞാൻ പിടഞ്ഞു വീണു !!
തിരിഞ്ഞു നോക്കാതെ നീ നടന്നകന്നു!!

പൊഴിഞ്ഞു  വീണ എന്‍റെ സ്വപ്നങ്ങളെല്ലാം
ഖബറിൽ കുഴിച്ചു മൂടപ്പെട്ടു!!

ആ ഖബറിൽ നട്ടു വെച്ച മൈലാഞ്ചിചെടി
പോലും കരിഞ്ഞുണങ്ങിയിരിക്കുന്നു!!

2014 ഒക്‌ടോബർ 15, ബുധനാഴ്‌ച

നീ...!!

മുറിവേറ്റൊരെൻ ഹൃദയത്തെ
പ്രണയ നൂല് കൊണ്ട്
തുന്നി ചേർത്തവൻ നീ !!

തിരയൊടുങ്ങാത്ത കടലു പോലെ
എന്നിൽ മോഹങ്ങളെ നിറച്ചവൻ നീ !!

ഹൃദയങ്ങൾ അസ്വസ്തമാകുമ്പോൾ
ആകാശത്തേക്ക് നോക്കാൻ പഠിപ്പിച്ചവൻ നീ !!

കോപം വരുമ്പോഴും പുഞ്ചിരിക്കാൻ
പരിശീലിപ്പിച്ചവൻ നീ !!

അസ്തമിക്കാത്ത നിലാവായ്
എന്നിൽ നിറഞ്ഞു പെയ്യുന്നവൻ നീ !!

2014 ഒക്‌ടോബർ 14, ചൊവ്വാഴ്ച

ഓർമ്മകൾ

ഓർമ്മകൾക്ക് ദൂരം കുറവാണ് !!
നീ എപ്പോഴും എന്റെ ഉള്ളിലേക്ക്
കടന്നു വരുന്നത് അതുകൊണ്ടാണ് !!

അല്ലെങ്കിലും നമുക്കിടയിൽ
എവിടെയാണ് അകലം..!!

വിചിത്രമായ പുഞ്ചിരിയും 
വശ്യമായ നോട്ടവും 
കൊണ്ടെന്റെ ഖൽബിൽ നീ കുടി കൊള്ളുന്നു!!

വർണ്ണങ്ങളാൽ പ്രശോഭിതമാണ്
നിന്നെ കുറിച്ചുള്ള സ്വപ്‌നങ്ങൾ
!!

നീ എനിക്ക് തന്നു കൊണ്ടിരുന്നത്
പുതു ജീവന്റെ നമ്പുകളായിരുന്നു!!

ഇന്നിതാ ആകാശത്ത് ഒരു നക്ഷത്രമായ്‌
പൊൻ നിലാവ് പെയ്യുന്ന രാവിൽ
നീയെന്നെ കൈ മാടി വിളിക്കുന്നു !!

കദനം

മുഷിഞ്ഞ നോട്ടുകൾക്കും
പറയാനുണ്ടായിരുന്നത്
ഒരു പാട് ചതികളുടെ
കദന കഥയായിരുന്നു !!

പാപ പാനീയത്തിന്‍റെ
ആലസ്യത്തിൽ അടർത്തി
മാറ്റപെട്ട ജീവിതങ്ങളെ കുറിച്ച്!!

വിഷാദ മുഖിയായ് വിതുമ്പിയ
വിശുദ്ധ ജന്മങ്ങളെ കുറിച്ച്!!

വിശപ്പുമാറ്റാൻ വിശുദ്ധിയെ
വിലപേശിയ ഇരുളുകളെ കുറിച്ച് !!

ഒടുവിൽ യൗവ്വനം നശിച്ച് നിശ്ചലമായ്‌
കീറത്തുണിയിൽ പൊതിഞ്ഞു
കെട്ടിയ ശരീരത്തെ കുറിച്ച് !!

2014 ഒക്‌ടോബർ 1, ബുധനാഴ്‌ച

കനൽ

മക്കൾ ഭാവിയുടെ ചിറകേറിപായുന്നു 
മരിച്ച സ്വപ്നങ്ങളുടെ കാവലാളായ്
ഉമ്മറത്ത് അച്ഛൻ ഉറങ്ങാതിരിപ്പൂ!!

തളർന്നു തൂങ്ങിയ കണ്‍ തടങ്ങളിൽ
കണ്ണു നീരിന്‍റെ നനവുണ്ട് - ഇടനെഞ്ചിൽ,
നോവിന്‍റെ കനലുകളെരിയുന്നൂ !!

ഓർമ്മകൾ മരവിച്ചിരിക്കുന്നു !!
അതിനു മുകളിൽ പാട പോൽ
പൂപ്പൽ പടരുന്നു !!

അൾഷി മേഴ്സിന്‍റെ പിടിയിലമർന്നു
ഒപ്പം അവഗണനയുടെയും !!

നിസ്സഹായാവസ്ഥയുടെ ഗന്ധമാണ് ചുറ്റും
നോവിന്‍റെ കനലുകളെരിയുന്നൂ !!
തീരാ ദുഖഃങ്ങളുടെ മച്ചിൽ ഇപ്പോഴും ഗദ്ഗദം!!