2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കരിഞ്ഞ മൈലാഞ്ചിചെടി

പ്രണയം കൊണ്ടെന്നെ വരിഞ്ഞു
മുറുക്കിയപ്പോൾ - ഞാൻ ഉന്മാദിനിയായി!!

നീ മാത്രമുള്ള ഒരു ലോകത്തെ കുറിച്ചുള്ള 
കുഞ്ഞു കുഞ്ഞു സ്വപ്നങ്ങളായിരുന്നു ഉള്ളിൽ !! 

എന്‍റെ ഓരോ ഉഛ്വാസവായുവിനും
നിന്‍റെ  മണമായിരുന്നു!!

കിനാവിലൂടെ മണിചിലമ്പു കിലുക്കി
ഓടി നടക്കുന്ന കുഞ്ഞിളം പൈതലിനെ
താരാട്ടു പാടി ഉറക്കാൻ കൊതിച്ചവൾ ഞാൻ !!

നിനച്ചിരിക്കാതെ ഒരുനാൾ വാളിനേക്കാൾ
മൂർച്ചയുള്ള വാക്കിനാൽ നീയെന്‍റെ
ഖൽബിനെ കുത്തി മുറിച്ചു!!

ഞാൻ പിടഞ്ഞു വീണു !!
തിരിഞ്ഞു നോക്കാതെ നീ നടന്നകന്നു!!

പൊഴിഞ്ഞു  വീണ എന്‍റെ സ്വപ്നങ്ങളെല്ലാം
ഖബറിൽ കുഴിച്ചു മൂടപ്പെട്ടു!!

ആ ഖബറിൽ നട്ടു വെച്ച മൈലാഞ്ചിചെടി
പോലും കരിഞ്ഞുണങ്ങിയിരിക്കുന്നു!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ