സ്നേഹം വരണ്ടുണങ്ങിയ മനസ്സുകൾ !!
വർണ്ണ പകിട്ടാർന്ന വസ്ത്രങ്ങളണിഞ്ഞവർ തൻ
ഉള്ളം കറുത്ത് പോയിരിക്കുന്നു !!
തിങ്ങി നിറയുന്ന കോണ്‍ക്രീറ്റ് കാടുകളുടെ നടുവിൽ
തീർത്തും ഒറ്റപെട്ടു പോയ ബാല്യങ്ങളുടെ കയ്പ്പുകൾ !!
തീർത്തും ഒറ്റപെട്ടു പോയ ബാല്യങ്ങളുടെ കയ്പ്പുകൾ !!
കരൾ പകുത്തു നൽകാം - എന്നോട് കരുണ കാട്ടുമോ !!
എന്നുമെപ്പഴും ആട്ടിയോടിക്കപ്പെടുന്നൊരു
അനാഥ ബാല്യമാണു ഞാൻ.
എന്നുമെപ്പഴും ആട്ടിയോടിക്കപ്പെടുന്നൊരു
അനാഥ ബാല്യമാണു ഞാൻ.
ഇന്ന്
ഒരു പെണ്‍ കോലമായപ്പോൾ !! തീക്ഷ്ണമായ
ചില ആണ്‍ നോട്ടങ്ങൾ എന്നെ വല്ലാതെ തളർത്തുന്നു
ഒരു പെണ്‍ കോലമായപ്പോൾ !! തീക്ഷ്ണമായ
ചില ആണ്‍ നോട്ടങ്ങൾ എന്നെ വല്ലാതെ തളർത്തുന്നു
ഭീതിയുടെ പുതപ്പിട്ടു മൂടി ഈ പീടിക തിണ്ണയിൽ
ഞാനിരിക്കുമ്പോൾ ഇരുൾ വകഞ്ഞെന്നിലേക്ക് നീളുന്നു !!
കാമവെറിയുടെ കണ്‍കളും കൈകളും.
ഞാനിരിക്കുമ്പോൾ ഇരുൾ വകഞ്ഞെന്നിലേക്ക് നീളുന്നു !!
കാമവെറിയുടെ കണ്‍കളും കൈകളും.
അവരെത്രേ പകലിലെ സദാചരവാദികൾ !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ